പ്രണയ രഹിതം... വ്യര്‍ത്ഥ ലോകം
പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കിലി-
രവില്ല... പകലില്ല
പകലൊനുമിവിടില്ല..
മലരില്ല...മധുവില്ല
മനമില്ല...മണമില്ല
മധുവിധു ...
രാവുകളേതുമില്ല...
പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍ ..
ജനിയില്ല... മൃതിയില്ല
ജന്മ ബന്ധങ്ങളും..
കളിയില്ല.. ചിരിയില്ല
കഥയില്ല ... വ്യഥയില്ല
കവിയില്ല... കദനത്തിന്‍ -
കണ്ണുനീരും ....
പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍
കനവില്ല... കനിവില്ല
നിനവില്ല... നോവില്ല
നിറമില്ല... നിറവില്ല
കുളിരില്ല... കുളിരുന്ന-
മനമില്ല... വര്‍ണ്ണ
വസന്തമില്ല.
പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍
സുഖമില്ല...ശ്രുതിയില്ല
സൌഹൃത ബന്ധവും
നീയില്ല ... ഞാനില്ല
നീറുന്ന വിരഹവും
നീര്‍ മിഴിത്തുള്ളിയും
നിരാശകളും ...
പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍
ഈ ഗോള വിസ്മയം
വ്യര്‍ത്ഥ മല്ലൊ...
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ