അമ്മയുണ്ടെന്നുള്ളില്‍
മാനത്ത് മാരിമുകി-
ലണയവെ..
മൂടുന്നൊരു മന-
മുന്ടെന്‍ മനസ്സില്‍..
ഇടി നാദം കേള്‍ക്കവേ..
പിടയുന്നൊരു-
നെഞ്ചിന്‍ തുടിതാള-
മുന്ടെന്നുള്ളില്‍..
പഴയോല പഴുതി-
ലൂടെ പകലോന്‍
ചാണകത്തറയില്‍
വട്ടം വരയ്ക്കുമ്പോ-
ളുരുകുന്നോരുള്ളിന്‍
തപമുന്ടെന്നുള്ളില്‍..
മാരിചൊരിയവെ
നിറഞൊഴുകിയോരാ-
കണ്ണീരിന്‍ നന-
വുന്ടെന്നുള്ളില്‍ ..
ചോര്‍ന്നോലിക്കും
കൂരയ്ക്ക് കീഴില്‍
ചേര്‍ത്തണച്ച മാറിന്‍
ചൂടുന്ടെന്നുള്ളില്‍..
മണ്‍ചുവരിലൂടെ
മഴയൊഴുകി
ആണിയില്‍ തൂങ്ങിയ
തുണിസഞ്ചി-
വഹിക്കുമൊരുപിടി
അരി നനയ്ക്കവെ..
പിടചോരുള്ളിന്‍
നോവുന്ടെന്നുള്ളില്‍..
മഴവെള്ളം ചട്ടിയില്‍-
നിറച്ചിട്ടെനിയ്ക്കുറങ്ങാ-
നുറങാതിടമൊരുക്കിയ
സ്നേഹത്തിന്‍..
ത്യാഗമുണ്ടെന്നുള്ളില്‍
അഗ്നിചിറകേറി-
പറന്നകന്നെന്നമ്മത-
ന്നോര്മ്മയിന്നുമഗ്നി-
യായ് ജ്വലിക്കുന്നെന്നുള്ളില്‍..
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ