മനസ്സേ മടങ്ങുക...
മനസ്സില്‍ തെളിയുന്നൊരുകൊച്ചു ഗ്രാമം..
പാടവും, പുഴയും, കൈവഴികളും..
അരയാല്‍ തറയും.. അയ്യപ്പ ക്ഷേത്രവും
ഓല മേഞ്ഞൊരു കൊച്ചു വിദ്യാലയവും...
ചാണകത്തറയില്‍ ചമ്റം പണിഞ്ഞിരുന്നു
കഴിച്ച പഴംകഞ്ഞിതന്‍ സ്വാദും...
പ്ലാവിലയും മച്ചിങ്ങയും ഈര്‍ക്ക്കിലാല്‍
ബന്ധിച്ചു നിര്‍മ്മിച്ച കളിവണ്ടിയും...
സന്ധ്യക്ക് ജപിച്ച നാമ മന്ത്രങ്ങളും
മണ്ണെണ്ണ വിളക്കിന്നരണ്ട വെളിച്ചവും
കേരള പാറാവലി തന്‍ മുഷിഞ്ഞ പുറം ചട്ടയും
ഉടഞ്ഞ സ്ലേറ്റും ... പുല്‍പ്പായയും...
ചത്ത കോഴിയും, ചാണകവുമൊഴുകും
കനാല്‍ വെള്ളത്തിലെ കുളിയും...
പൊഴിഞ്ഞ മാങ്ങയും നെല്ലിക്കയും
ഉപ്പ് ചേര്‍ത്തുണ്ണുന്ന സുഖവും...
സ്കൂളില്‍ നിന്നുച്ചയ്ക്ക് കിട്ടുമോരുപ്പുമാവും
ഓരു നിറഞ്ഞ കിണര്‍ വെള്ളത്തിന്‍ സ്വാദും
മഷിത്തണ്ടും, മുളവടിയും, സ്കൂള്‍ മണിയും...
മനസിലിന്നും മായാതെ നില്ക്കുന്നു...
ജന്മ പുണ്യത്തിന്‍ പ്രതിഭലമായ്..
വരമേകുവാന്‍ ജഗദീശ്വരനണയുകില്‍
ചോദിക്കും ഞാന്‍ വരമിതൊന്നു മാത്രം
"ആകുമോ നിനക്കേകുവാനെന്‍ ബാല്യകാലം"
ജഗദീഷ് കോവളം
മനസ്സില്‍ തെളിയുന്നൊരുകൊച്ചു ഗ്രാമം..
പാടവും, പുഴയും, കൈവഴികളും..
അരയാല്‍ തറയും.. അയ്യപ്പ ക്ഷേത്രവും
ഓല മേഞ്ഞൊരു കൊച്ചു വിദ്യാലയവും...
ചാണകത്തറയില്‍ ചമ്റം പണിഞ്ഞിരുന്നു
കഴിച്ച പഴംകഞ്ഞിതന്‍ സ്വാദും...
പ്ലാവിലയും മച്ചിങ്ങയും ഈര്‍ക്ക്കിലാല്‍
ബന്ധിച്ചു നിര്‍മ്മിച്ച കളിവണ്ടിയും...
സന്ധ്യക്ക് ജപിച്ച നാമ മന്ത്രങ്ങളും
മണ്ണെണ്ണ വിളക്കിന്നരണ്ട വെളിച്ചവും
കേരള പാറാവലി തന്‍ മുഷിഞ്ഞ പുറം ചട്ടയും
ഉടഞ്ഞ സ്ലേറ്റും ... പുല്‍പ്പായയും...
ചത്ത കോഴിയും, ചാണകവുമൊഴുകും
കനാല്‍ വെള്ളത്തിലെ കുളിയും...
പൊഴിഞ്ഞ മാങ്ങയും നെല്ലിക്കയും
ഉപ്പ് ചേര്‍ത്തുണ്ണുന്ന സുഖവും...
സ്കൂളില്‍ നിന്നുച്ചയ്ക്ക് കിട്ടുമോരുപ്പുമാവും
ഓരു നിറഞ്ഞ കിണര്‍ വെള്ളത്തിന്‍ സ്വാദും
മഷിത്തണ്ടും, മുളവടിയും, സ്കൂള്‍ മണിയും...
മനസിലിന്നും മായാതെ നില്ക്കുന്നു...
ജന്മ പുണ്യത്തിന്‍ പ്രതിഭലമായ്..
വരമേകുവാന്‍ ജഗദീശ്വരനണയുകില്‍
ചോദിക്കും ഞാന്‍ വരമിതൊന്നു മാത്രം
"ആകുമോ നിനക്കേകുവാനെന്‍ ബാല്യകാലം"
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ