പ്റണയാംകുരം
ഊഷരമാമെന്‍ ഹൃദയത്തിലെന്തി-
നനുരാഗവിത്ത് വലിച്ചെറിഞ്ഞു നീ..
നിണമൂറ്റി വീര്‍ത്താ വിത്ത് മുളയ്ക്കവേ
അനുരാഗനാമ്പിനും ചെംചുവപ്പ്...
നിറമേതുമില്ലാതെ നരച്ച മനസിലും
വര്‍ണ്ണത്തിന്‍ മാരി പൊഴിച്ചതെന്തുനീ..
വര്‍ണ്ണാഭഷിക്തയാമെന്‍മനമെന്നില്‍
നിന്നന്തരം പാലിച്ചു ഗമിക്കുന്നു മന്ദമായ്...
നിര്‍വ്വികാരത്തിന്‍ മാറാപ്പിലുറങ്ങിയോ-
രെന്‍ വികാരങ്ങളെയുണര്‍ത്തിയതെന്തു നീ..
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലവ-
എന്നെയുംപേറി കുതിച്ചു മുന്നേറുന്നു...
ഹൃദയത്തിന്‍ മുന്നില്‍ ഞാന്‍ പ്റതിഷ്ടിചൊരാ
കരിങ്കലിളക്കി കളയുവതെന്തു നീ...
നിര്‍മ്മലമാമെന്‍ ഹൃത്തിലൂടൊഴുകുമീ-
പ്റേമാമൃതധാര നിന്നിലേക്കൊഴുകുന്നു...
കാലാകാലമായ് ഞാന്‍ കാത്തുപോന്നോരാ-
"നിഷേധി"തന്‍ മുഖംമൂടി ചീന്തിയതെന്തു നീ...
ചിരപരിചിതമാമെന്‍ മുഖം നോക്കിയുറ്റവ-
രപരിചിതരായകന്ന് പോകുന്നിതാ.....
ജഗദീഷ് കോവളം
ഊഷരമാമെന്‍ ഹൃദയത്തിലെന്തി-
നനുരാഗവിത്ത് വലിച്ചെറിഞ്ഞു നീ..
നിണമൂറ്റി വീര്‍ത്താ വിത്ത് മുളയ്ക്കവേ
അനുരാഗനാമ്പിനും ചെംചുവപ്പ്...
നിറമേതുമില്ലാതെ നരച്ച മനസിലും
വര്‍ണ്ണത്തിന്‍ മാരി പൊഴിച്ചതെന്തുനീ..
വര്‍ണ്ണാഭഷിക്തയാമെന്‍മനമെന്നില്‍
നിന്നന്തരം പാലിച്ചു ഗമിക്കുന്നു മന്ദമായ്...
നിര്‍വ്വികാരത്തിന്‍ മാറാപ്പിലുറങ്ങിയോ-
രെന്‍ വികാരങ്ങളെയുണര്‍ത്തിയതെന്തു നീ..
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലവ-
എന്നെയുംപേറി കുതിച്ചു മുന്നേറുന്നു...
ഹൃദയത്തിന്‍ മുന്നില്‍ ഞാന്‍ പ്റതിഷ്ടിചൊരാ
കരിങ്കലിളക്കി കളയുവതെന്തു നീ...
നിര്‍മ്മലമാമെന്‍ ഹൃത്തിലൂടൊഴുകുമീ-
പ്റേമാമൃതധാര നിന്നിലേക്കൊഴുകുന്നു...
കാലാകാലമായ് ഞാന്‍ കാത്തുപോന്നോരാ-
"നിഷേധി"തന്‍ മുഖംമൂടി ചീന്തിയതെന്തു നീ...
ചിരപരിചിതമാമെന്‍ മുഖം നോക്കിയുറ്റവ-
രപരിചിതരായകന്ന് പോകുന്നിതാ.....
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ