മനതാപം
കനിവിന്നുറവ വറ്റിയ
കുളത്തിന്‍ കല്‍പടവിങ്കല്‍
വൃണിത ഹൃദയനായിരി-
ക്കുന്നേകനായിന്നു ഞാന്‍..
കുളത്തിന്നടിത്തട്ടുപോല്‍..
വിന്ടു കീറിയ ഹൃത്തുമായ്...
മാരി കനിഞ്ഞെങ്കിലീ-
കുളത്തിന്‍ നോവകന്നേനെ..
ആര് കനിയേണമെന്‍
മനസിന്‍ നോവകലുവാന്‍...
മെല്ലെ വീശുമീ
മാരുതന്‍ നെഞ്ചിലും
പൊള്ളുന്ന താപ-
മാണെന്ന് തോന്നീടുന്നു
ചില്ല കരിയുമീ
തേന്‍ മാവിനുള്ളിലും
എന്നുള്ളിലെരിയും
തീ ത്ന്നെയാകുമൊ..
കാറ്റും വിയര്‍ക്കുന്നു-
തന്‍ താപത്തിനാലെന്‍
നാസികയ്ക്കുമാകുന്നില്ല
നിശ്വാസത്തിന്‍ ചൂടേറ്റുവാങ്ങുവാന്‍
വേനലിന്‍ താപം വേര്‍പെടുത്തുന്നു
ലതകളെ തന്‍ വൃക്ഷത്തില്‍ നിന്നും
കാലമെന്നില്‍ നിന്നും നിന്നെ-
യടര്‍ത്തിയെടുത്തപോല്‍ ....
ജഗദീഷ് കോവളം
കനിവിന്നുറവ വറ്റിയ
കുളത്തിന്‍ കല്‍പടവിങ്കല്‍
വൃണിത ഹൃദയനായിരി-
ക്കുന്നേകനായിന്നു ഞാന്‍..
കുളത്തിന്നടിത്തട്ടുപോല്‍..
വിന്ടു കീറിയ ഹൃത്തുമായ്...
മാരി കനിഞ്ഞെങ്കിലീ-
കുളത്തിന്‍ നോവകന്നേനെ..
ആര് കനിയേണമെന്‍
മനസിന്‍ നോവകലുവാന്‍...
മെല്ലെ വീശുമീ
മാരുതന്‍ നെഞ്ചിലും
പൊള്ളുന്ന താപ-
മാണെന്ന് തോന്നീടുന്നു
ചില്ല കരിയുമീ
തേന്‍ മാവിനുള്ളിലും
എന്നുള്ളിലെരിയും
തീ ത്ന്നെയാകുമൊ..
കാറ്റും വിയര്‍ക്കുന്നു-
തന്‍ താപത്തിനാലെന്‍
നാസികയ്ക്കുമാകുന്നില്ല
നിശ്വാസത്തിന്‍ ചൂടേറ്റുവാങ്ങുവാന്‍
വേനലിന്‍ താപം വേര്‍പെടുത്തുന്നു
ലതകളെ തന്‍ വൃക്ഷത്തില്‍ നിന്നും
കാലമെന്നില്‍ നിന്നും നിന്നെ-
യടര്‍ത്തിയെടുത്തപോല്‍ ....
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ