അഭിനവകാലനപേക്ഷ ക്ഷണിക്കുന്നു..!!
കൊല്ലാന്‍ വന്നാലും
നിങ്ങള്‍....
കൊല്ലാന്‍ വന്നാലും ...
കൊലക്കു കൂലി കൂട്ടി
ക്ഷണിപ്പത് നീതിപീഠം..!!
കാലാന്തരത്തില്‍ നീ ..
കാലനായ് മാറൂ...!!
കാലനാനുകൂല്യങ്ങ-
ളിന്നേറെയല്ലോ ....!!
കൂലിയും പെന്‍ഷനും
പ്രോവിടന്ട്ട് ഫന്ടുമായ്...
അഭിനവ കാലനപേക്ഷ-
ക്ഷണിക്കുന്നു...!!
കാലനാവാനിപ്പോള-
പേക്ഷിക്കാം...!!
"ആരാച്ചാരെന്ന" തസ്തികയില്‍..!!
കായികക്ഷമത പരീക്ഷണത്തില്‍ ജാതി-
സംവരണം കാലനുമുന്റാവും..!!
മുന്‍ പരിചയമഭികാമ്യമാകും...!!
എഴുത്തു പരീക്ഷയില്ല...!!
കുരുക്കിടാനറിഞ്ഞിരിക്കണം..!!
നായര്‍ക്കും നമ്പൂരിക്കും
പുലയനും പറയനുമപേക്ഷിക്കാം...!!
നിയമനം നേടിയാല്‍
മുന്നോക്കക്കാലനില്ല ..
പിന്നോക്കക്കാലനും ... !!
സ്ഥിതി സമത്വത്തില്‍
വെറും കാലന്‍ മാത്രം....!! നീ....
വെറും കാലന്‍ മാത്രം ..!!
കാലത്തിന്‍ കണക്കെഴുത്തും
ചിത്രഗുപ്തനും നിനക്കന്യര്‍..!!
കണ്ണ്കെട്ടിയ വിധിയിന്‍
വഴിക്കുനീ ഗമിക്ക ....!!
പോത്തിന്‍ പുറമേറന്ടയെന്നാലും
കാലപാശം ചമച്ചീടണം നീ...!!
*ഉദാര നിയമനമെന്നിരിക്കിലും
അപേക്ഷകര്‍ വിരളമത്രേ ...!!
"വെട്ടത്തില്‍ കൊല്ലാനാവില്ലയെന്നതും
കൊലപാതകിപ്പട്ടം കിട്ടില്ലയെന്നതും"
ന്യൂനതാ പട്ടികയിലിടം തേടിയെന്നും
കൊല്ലുന്നതല്ല , ചാവുന്നതാണിന്നിന്‍-
ട്രെന്റെന്നും പറഞ്ഞൊഴിയുന്നപേക്ഷകര്‍...!!!
ജഗദീഷ് കോവളം
കൊല്ലാന്‍ വന്നാലും
നിങ്ങള്‍....
കൊല്ലാന്‍ വന്നാലും ...
കൊലക്കു കൂലി കൂട്ടി
ക്ഷണിപ്പത് നീതിപീഠം..!!
കാലാന്തരത്തില്‍ നീ ..
കാലനായ് മാറൂ...!!
കാലനാനുകൂല്യങ്ങ-
ളിന്നേറെയല്ലോ ....!!
കൂലിയും പെന്‍ഷനും
പ്രോവിടന്ട്ട് ഫന്ടുമായ്...
അഭിനവ കാലനപേക്ഷ-
ക്ഷണിക്കുന്നു...!!
കാലനാവാനിപ്പോള-
പേക്ഷിക്കാം...!!
"ആരാച്ചാരെന്ന" തസ്തികയില്‍..!!
കായികക്ഷമത പരീക്ഷണത്തില്‍ ജാതി-
സംവരണം കാലനുമുന്റാവും..!!
മുന്‍ പരിചയമഭികാമ്യമാകും...!!
എഴുത്തു പരീക്ഷയില്ല...!!
കുരുക്കിടാനറിഞ്ഞിരിക്കണം..!!
നായര്‍ക്കും നമ്പൂരിക്കും
പുലയനും പറയനുമപേക്ഷിക്കാം...!!
നിയമനം നേടിയാല്‍
മുന്നോക്കക്കാലനില്ല ..
പിന്നോക്കക്കാലനും ... !!
സ്ഥിതി സമത്വത്തില്‍
വെറും കാലന്‍ മാത്രം....!! നീ....
വെറും കാലന്‍ മാത്രം ..!!
കാലത്തിന്‍ കണക്കെഴുത്തും
ചിത്രഗുപ്തനും നിനക്കന്യര്‍..!!
കണ്ണ്കെട്ടിയ വിധിയിന്‍
വഴിക്കുനീ ഗമിക്ക ....!!
പോത്തിന്‍ പുറമേറന്ടയെന്നാലും
കാലപാശം ചമച്ചീടണം നീ...!!
*ഉദാര നിയമനമെന്നിരിക്കിലും
അപേക്ഷകര്‍ വിരളമത്രേ ...!!
"വെട്ടത്തില്‍ കൊല്ലാനാവില്ലയെന്നതും
കൊലപാതകിപ്പട്ടം കിട്ടില്ലയെന്നതും"
ന്യൂനതാ പട്ടികയിലിടം തേടിയെന്നും
കൊല്ലുന്നതല്ല , ചാവുന്നതാണിന്നിന്‍-
ട്രെന്റെന്നും പറഞ്ഞൊഴിയുന്നപേക്ഷകര്‍...!!!
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ