ശില്പി
സൃഷ്ടിയാം ഞാനിന്ന് സൃഷ്ടി കര്‍ത്താവിന്റെ-
സൃഷ്ടിയിലാണ്....!!
മരക്കുരിശേന്തിയ സൃഷ്ടാവിനെ കഠിനമാം
കരിങ്കല്ലിലാവാഹിക്കട്ടെ ഞാന്‍..!!
ഒരുവട്ടം ക്രൂശിതനായ തമ്പുരാനെ നിന്നെ-
ഒട്ടേറെ വട്ടം കുരിശ്ശേറ്റിയോന്‍ ഞാന്‍..!!
ഇന്ന് ഞാന്‍ നിന്നെ കരിങ്കല്‍ കുരിശ്ശില്‍
തറക്കുംപോഴും നീയെന്നില്‍ കൃപ ചൊരിയേണമേ...!!
നീ പേറിയതിലുമേറെ വലുപ്പമുള്ള, കാഠിന്യമുള്ളൊരു
കരിങ്കല്‍ കുരിശു നിനക്കായ് സൃഷ്ടിക്കുന്നു ഞാന്‍..!!
ഏറുവാന്‍ നീ അശക്തനെന്നറികിലും
ഏറ്റുവാന്‍ ഞാന്‍ ശക്തനാണീശോയേ .....!!
കരിങ്കല്ല് കൂര്‍പ്പിചഞ്ചാണിയുന്ടാക്കണം
നിന്നിടനെഞ്ച് തുളയ്ക്കുവാന്‍ മൂര്‍ഛയുള്ളവ ...!!
ദൈന്യത നിന്‍ മുഖത്തേറ്റ മേറ്റിയെന്‍
കഴിവ് തെളിയിക്കണം...!!
നിന്‍ ചുമലിലൊരല്പനേരം ചവുട്ടി നില്‍ക്കും ഞാന്‍
കുരിശ്ശിന്‍ മകുടത്തിന്നു മിഴിവ് നല്‍കാന്‍..!!
നിന്ടെ കണ്ണ് കൊത്താന്‍ ഉളിയെടുക്കും മുന്‍-
പൊന്നു കുമ്പസരിക്കും ഞാന്‍...!!
എന്റെ സൃഷ്ടി ഒരുവേള
നിനക്കാറാം തിരുമുറിവായാലോ...!!
പിന്നെ നിന്ടെ മുന്നില്‍ ഒരു മെഴുകുതിരി
തെളിയിച്ച് നിന്നോടപേക്ഷിക്കണം..!!
എന്റെ സൃഷ്ടിക്ക് നിന്റെ
സൃഷ്ടികള്‍ തന്നംഗീകാരത്തിനായ് ..!!
ജഗദീഷ് കോവളം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ