"പാഠം ഒന്ന് ജീവിതം"
ഊര്‍ജ്ജ തന്ത്രവും രസ തന്ത്രവും
ഹൃദിസ്ഥ മാക്കിയെന്നാകിലും
ജീവതന്ത്രത്തിനു മുതല്‍ക്കൂട്ടിന്നും
വെറും കുതന്ത്രങ്ങള്‍ മാത്രം .. !!
ലസാഗുവും ഉസാഗയും ഫലിച്ചില്ല
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
നോക്കിയിട്ടും ജീവിതക്കണക്കു-
കള്‍ക്കിപ്പോഴും പിഴവുതന്നെ ...!!
കാകളിയും, മഞ്ജരിയും, കേകയും
ഉപമയും ഉല്‍പ്രേക്ഷയും
മണിപ്രവാളവും ജീവിത ഗാനത്തിനു
മധുരമേകിയില്ല...!!
ജീവശാസ്തരവും, ഭൂമിശാസ്ത്രവും
സത്യമെന്നിരിക്കിലുമെന്‍
ഭൂമിയിലെ ജീവിതത്തിന്‍ പ്രത്യയ-
ശാസ്ത്രമെനിക്കന്യമിന്നും....!!
ആശാനും ഉള്ളൂരും വള്ളത്തോളുമെഴുതി-
യതോക്കെയും പഠിപ്പിച്ചുവെന്നാകിലും
നാവിന്‍ തുംപിലിപ്പോഴും മൂളാനെ-
ങ്ങും പഠിക്കാത്തത "ജാസി"തന്‍ ഗിഫ്റ്റ് മാത്രം..!!
"ആഖിലാണ്ഡ മണ്ഡലത്തിലെ ചന്തമേറിയ പൂവുകള്‍"
വെറും ബിംബങ്ങളായപ്പോള്‍ ദ്രിഡ-
പ്രതിജ്ഞയും ലംഘിച്ചിന്ത്യാക്കാരിയാം
സഹോദരിയെ മണവാട്ടിയുമാക്കി ...!!
ജഗദീഷ് കോവളം
ഊര്‍ജ്ജ തന്ത്രവും രസ തന്ത്രവും
ഹൃദിസ്ഥ മാക്കിയെന്നാകിലും
ജീവതന്ത്രത്തിനു മുതല്‍ക്കൂട്ടിന്നും
വെറും കുതന്ത്രങ്ങള്‍ മാത്രം .. !!
ലസാഗുവും ഉസാഗയും ഫലിച്ചില്ല
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
നോക്കിയിട്ടും ജീവിതക്കണക്കു-
കള്‍ക്കിപ്പോഴും പിഴവുതന്നെ ...!!
കാകളിയും, മഞ്ജരിയും, കേകയും
ഉപമയും ഉല്‍പ്രേക്ഷയും
മണിപ്രവാളവും ജീവിത ഗാനത്തിനു
മധുരമേകിയില്ല...!!
ജീവശാസ്തരവും, ഭൂമിശാസ്ത്രവും
സത്യമെന്നിരിക്കിലുമെന്‍
ഭൂമിയിലെ ജീവിതത്തിന്‍ പ്രത്യയ-
ശാസ്ത്രമെനിക്കന്യമിന്നും....!!
ആശാനും ഉള്ളൂരും വള്ളത്തോളുമെഴുതി-
യതോക്കെയും പഠിപ്പിച്ചുവെന്നാകിലും
നാവിന്‍ തുംപിലിപ്പോഴും മൂളാനെ-
ങ്ങും പഠിക്കാത്തത "ജാസി"തന്‍ ഗിഫ്റ്റ് മാത്രം..!!
"ആഖിലാണ്ഡ മണ്ഡലത്തിലെ ചന്തമേറിയ പൂവുകള്‍"
വെറും ബിംബങ്ങളായപ്പോള്‍ ദ്രിഡ-
പ്രതിജ്ഞയും ലംഘിച്ചിന്ത്യാക്കാരിയാം
സഹോദരിയെ മണവാട്ടിയുമാക്കി ...!!
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ