'നിന്നിലെ ഞാന്‍'
നീ വായിച്ചടച്ച പുസ്തകത്തിലെ
വായിക്കാന്‍ മറന്ന താളല്ലോ ഞാന്‍..
നീ പലവുരു ഓര്‍ത്തിട്ടും
പറയാതെ മറന്ന പദമല്ലൊ ഞാന്‍..
നീ ചൂടിയ മലരില്‍ നിന്നടര്‍ന്നു
പോയൊരു ദലമല്ലൊ ഞാന്‍...
നീ മീട്ടിയ വീണയിലെ സ്വര-
മുതിരാ തന്ത്രിയല്ലോ ഞാന്‍...
നീ വരച്ച ചിത്രത്തില്‍ നിറ-
ഞ്ഞൊഴുകിയ നിറമല്ലോ ഞാന്‍...
സഖീ ... നീ തീര്‍ത്ത ശില്‍പ്പത്തിനായ്
കുഴചെടുത്ത കളിമണ്ണ് ഞാന്‍..
ജഗദീഷ് കോവളം
നീ വായിച്ചടച്ച പുസ്തകത്തിലെ
വായിക്കാന്‍ മറന്ന താളല്ലോ ഞാന്‍..
നീ പലവുരു ഓര്‍ത്തിട്ടും
പറയാതെ മറന്ന പദമല്ലൊ ഞാന്‍..
നീ ചൂടിയ മലരില്‍ നിന്നടര്‍ന്നു
പോയൊരു ദലമല്ലൊ ഞാന്‍...
നീ മീട്ടിയ വീണയിലെ സ്വര-
മുതിരാ തന്ത്രിയല്ലോ ഞാന്‍...
നീ വരച്ച ചിത്രത്തില്‍ നിറ-
ഞ്ഞൊഴുകിയ നിറമല്ലോ ഞാന്‍...
സഖീ ... നീ തീര്‍ത്ത ശില്‍പ്പത്തിനായ്
കുഴചെടുത്ത കളിമണ്ണ് ഞാന്‍..
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ