2014, ജനുവരി 30, വ്യാഴാഴ്‌ച

സ്വയ രക്ഷ


സ്വയ രക്ഷ


ചിരുത.... 
ആലംബ ഹീന..
കാടിന്റെ പുത്രി.. 
മുല മറയ്ക്കാത്തവള്‍ ...
വിശപ്പടക്കാന്‍ 
കാട് തോണ്ടുന്നവള്‍
വന്യ മൃഗങ്ങള്‍ക്കും
കണ്ണില്‍ കാരുണയാ-

ണവളെ കാണുംപോള്‍..
അന്നം തേടി കാടലയവേ
കാട്ടിലുറപ്പിച്ച നാടിന്റെ-
ജീവനില്ലാ കണ്ണുകളവളെ-
കവര്‍ന്നെടുത്തു....
കാടറിയാതെ...
സ്വയമറിയാതെ...
ചിരുത....
നാട്ടിലെ താരമായി
കാട്കാക്കാന്‍ കയ്യില്‍
കത്തിയേന്തിയോര്‍...
അകമ്പടിക്കാര്‍ ..
അധികാരികള്‍ ...
നാടിന്നുടയോര്‍ ...
നാട്താണ്ടി കാടിലെത്തി
ചിരുതയെ കാക്കാന്‍...
അത്തറിന്‍ മണം
കാറ്ററിയവേ...
കാടറിയവേ .....
ആദ്യമായ് കണ്ടവള്‍
നേര്‍ക്ക്‌ നേര്‍...
തന്‍ രക്ഷിതാക്കളെ.
നാടിന്‍ ഗുണങ്ങളെ.
കാടിന്നു വിഭിന്നമായ് ..
(മുല) കണ്ണില്‍ നോക്കി ..
സംസാരിക്കുന്നവര്‍ ..
കണ്ണിലിരയെ ദര്‍ശ്ശിച്ച-
ഭാവമൊളിപ്പിച്ചവര്‍ ..
'വേണ്ടയീ രക്ഷ...നിനക്ക്
വേണ്ടയീ രക്ഷ'...
മറഞ്ഞിരുന്നാ..
പുലി മൊഴിഞ്ഞു..
ആദ്യമായ്‌ മാറില്‍
കൈവിരിച്ചവള്‍
പുലിക്കൊപ്പം
കാടിന്നിരുളിലേ-
ക്കോടി മാഞ്ഞു..
രക്ഷ തേടി...
സ്വയരക്ഷ തേടി... 

ജഗദീഷ് കോവളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ