2014, ജനുവരി 30, വ്യാഴാഴ്‌ച

സ്വയ രക്ഷ


സ്വയ രക്ഷ


ചിരുത.... 
ആലംബ ഹീന..
കാടിന്റെ പുത്രി.. 
മുല മറയ്ക്കാത്തവള്‍ ...
വിശപ്പടക്കാന്‍ 
കാട് തോണ്ടുന്നവള്‍
വന്യ മൃഗങ്ങള്‍ക്കും
കണ്ണില്‍ കാരുണയാ-

ണവളെ കാണുംപോള്‍..
അന്നം തേടി കാടലയവേ
കാട്ടിലുറപ്പിച്ച നാടിന്റെ-
ജീവനില്ലാ കണ്ണുകളവളെ-
കവര്‍ന്നെടുത്തു....
കാടറിയാതെ...
സ്വയമറിയാതെ...
ചിരുത....
നാട്ടിലെ താരമായി
കാട്കാക്കാന്‍ കയ്യില്‍
കത്തിയേന്തിയോര്‍...
അകമ്പടിക്കാര്‍ ..
അധികാരികള്‍ ...
നാടിന്നുടയോര്‍ ...
നാട്താണ്ടി കാടിലെത്തി
ചിരുതയെ കാക്കാന്‍...
അത്തറിന്‍ മണം
കാറ്ററിയവേ...
കാടറിയവേ .....
ആദ്യമായ് കണ്ടവള്‍
നേര്‍ക്ക്‌ നേര്‍...
തന്‍ രക്ഷിതാക്കളെ.
നാടിന്‍ ഗുണങ്ങളെ.
കാടിന്നു വിഭിന്നമായ് ..
(മുല) കണ്ണില്‍ നോക്കി ..
സംസാരിക്കുന്നവര്‍ ..
കണ്ണിലിരയെ ദര്‍ശ്ശിച്ച-
ഭാവമൊളിപ്പിച്ചവര്‍ ..
'വേണ്ടയീ രക്ഷ...നിനക്ക്
വേണ്ടയീ രക്ഷ'...
മറഞ്ഞിരുന്നാ..
പുലി മൊഴിഞ്ഞു..
ആദ്യമായ്‌ മാറില്‍
കൈവിരിച്ചവള്‍
പുലിക്കൊപ്പം
കാടിന്നിരുളിലേ-
ക്കോടി മാഞ്ഞു..
രക്ഷ തേടി...
സ്വയരക്ഷ തേടി... 

ജഗദീഷ് കോവളം


കണ്ണനും കോരനും

കണ്ണനും കോരനും 

കണ്ണനെ കണ്ടെടുത്തവന്‍ 
കോരന്‍ .... 
കണ്ണന്റെ കളിക്കൂട്ടുകാരനും 
കോരന്‍ ....
കണ്ണനെ ഊട്ടിയതും, ഉറക്കിയതും
കോരന്‍ ...
വിശന്നിരുന്നും കണ്ണന്റെ-
വിശപ്പകറ്റിയോന്‍ കോരന്‍ 

കണ്ണിലെണ്ണയുമായ്..
കണ്ണനെണ്ണതേടിയോന്‍ കോരന്‍
കണ്ണന്നു തോഴന്‍ കോരന്‍
കണ്ണന്നുടയോനും കോരന്‍
കണ്ണനും കോരനും തുല്യമായത്-
കണ്ണീരും,കറുപ്പും മാത്രം..
കാലചക്രമുരുളവേ...
കണ്ണനെ നാടറിഞ്ഞു..
കൊരനിലൂടെ ...
കണ്ണന്റെ കഷ്ടതയ്ക്കറുതിയായി
കറുത്ത കണ്ണനെ തേടി-
വെളുത്തവരണഞ്ഞു...
മാറിന്നുകുറുകെ-
പാശമണിഞ്ഞവര്‍
ദൈവത്തിന്‍ ഭാഷ പേശുന്നവര്‍..
കണ്ണനറിയാതെ.. കാലമറിയാതെ
കണ്ണനെയവരടിമയാക്കി
കണ്ണന്നതിരു തിരിച്ചവരാ-
ലയമൊരുക്കി....
സ്വര്‍ണ്ണത്താലത്തില്‍ ബന്ധനസ്ഥനാം-
കണ്ണന്നു വര്‍ഗ്ഗവിഷമൂട്ടി
ഒടുവിലൊരു നാള്‍ കണ്ണനെ-
കാണാന്‍ കോരനണയവേ ...
തായത്ത് ചൂണ്ടിയാക്രോശമായ് ..
നീ അധകൃതന്‍....
കണ്ണന് നീ നിഷിധന്‍...
കോരന്‍ നോവാല്‍ കണ്ണനെ നോക്കവെ ..
കണ്ണനും കോരന്ന് മുന്നില്‍ കണ്ണടച്ചു..
ഇപ്പോഴും......
കണ്ണനും കോരനും തുല്യമായത്-
കണ്ണീരും,കറുപ്പും മാത്രം.. 


ജഗദീഷ് കോവളം

2014, ജനുവരി 29, ബുധനാഴ്‌ച

നമസ്ക്കാരം ..

ഞാന്‍ ജഗദീഷ് കോവളം "മുള്ളും ... മലരും" എന്നപേരില്‍ ഒരു ബ്ലോഗ് ആരംഭിക്കുന്നു.  ഏവരുടെയും സഹകരണവും, അനുഗ്രഹവും സാദരം പ്രതീക്ഷിക്കുന്നു. എന്റെ കവിതകളാണ് ഇതില്‍ പോസ്റ്റ് ചെയ്യുന്നത് ... നന്ദി ...